റെയ്കി ചികിത്സാ സമ്പ്രദായം

റെയ്കിയുടെ ഉത്ഭവം
Written by Administrator    Sunday, 06 November 2011 10:56    PDF Print E-mail
റെയ്കി ചികില്‍സാ  സമ്പ്രദായത്തെക്കുറിച്ചു സൂക്ഷ്മമായി പഠിച്ചിട്ടില്ലാത്തവര്‍ക്കിടയില്‍
റെയ്കിയുടെ ഉത്ഭവത്തെക്കുറിച്ച് തെറ്റായ പല ധാരണകളും ഉള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
പ്രത്യേകിച്ച് അതുകൊണ്ടാണ് ഈയൊരു ലേഖനം എഴുതുന്നത്‌. ആധുനിക കാലത്തെ റെയ്കിയുടെ ആദ്യ ഗുരു ജപ്പാന്‍കാരനായ ഡോ. മിഖാവോ ഉസൂയി ആണെന്നത് ശരിതന്നെയാണ്. എന്നാല്‍ അതുകൊണ്ടുമാത്രം റെയ്കിയുടെ ഉത്ഭവം ജപ്പാനാണെന്നു പറയുന്നതില്‍ യാതൊരു കഴമ്പുമില്ല.

റെയ്കിയുടെ ഉത്ഭവം തേടി നമ്മള്‍ കാലത്തിലൂടെ പുറകോട്ടു സഞ്ചരിക്കുകയാണെങ്കില്‍ ചരിത്രാതീതകാലത്തിനുമപ്പുറത്തേക്ക് പോകേണ്ടിവരും. ഹൈന്ദവപുരാണങ്ങളില്‍ ശ്രീകൃഷ്ണന്റെ കൊട്ടാരമായിരുന്ന ദ്വാരക ഒരു പ്രളയത്തില്‍ മുങ്ങിപ്പോയതായി പറയുന്നുണ്ട്. ബൈബിളിലും ഒരു പ്രളയത്തെക്കുറിച്ച്  പരാമര്‍ശമുണ്ടല്ലോ. പരിശുദ്ധ ഖുറാനിലും സമാനമായ പരാമര്‍ശങ്ങള്‍ ഉള്ളതായിക്കാണാം. ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ് ; അതായത്‌ ചരിത്രാതീതകാലത്തു എന്നോ ഒരിക്കല്‍ ഒരു മഹാപ്രളയം ഉണ്ടായിട്ടുണ്ട്. അത് ഭൂമി മുഴുവന്‍ വെള്ളത്തിനടിയിലായ ഒരു പ്രളയമായിരുന്നു.

ആ പ്രളയത്തിനുമുന്പ് ഈ ഭൂമിയില്‍ ആകെ രണ്ടു വന്‍കരകളേ ഉണ്ടായിരുന്നുള്ളൂവത്രേ: അതലാന്റിയ വന്കരയും ലെമൂറിയ വന്കരയും. മറ്റു നക്ഷത്രസമൂഹങ്ങളില്‍ നിന്നും വന്നവര്‍  ഈ വന്‍കരകളില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ താമസിച്ചിരുന്നു എന്നാണു പറയപ്പെടുന്നത്. പ്ലേഡിയന്‍ നക്ഷത്രസമൂഹത്തില്‍ നിന്നുള്ള ജനവിഭാഗം ലെമൂറിയ വന്കരയിലും ആണ്ട്രോമെട ഗാലക്സിയില്‍ നിന്നുള്ള മറ്റൊരു വിഭാഗം ജനങ്ങള്‍ അറ്റ്ലാന്റിയ വന്കരയിലും ഉണ്ടായിരുന്നുവത്രെ.
ബുദ്ധിപരമായ വിഷയങ്ങളില്‍ ഈ രണ്ടു വിഭാഗവും വളരെ പുരോഗതി നേടിയിരുന്നു.

നമ്മുടെതിനേക്കാള്‍ പുരോഗമിച്ച ശാസ്ത്രവും, ഉപകരണങ്ങളും, ആത്മീയ ജ്ഞാനവും അവര്‍ക്കുണ്ടായിരുന്നു.   ഒരുദാഹരണത്തിന്, ആ കാലഘട്ടത്തിലെ ഏതെന്കിലും ഒരു യന്ത്രം ആധുനികലോകത്തെ അത്യുന്നതനായ ഒരു ശാസ്ത്രജ്ഞന്റെ കയ്യില്‍ കിട്ടിയാല്‍ അതുപയോഗിക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞന് കഴിഞ്ഞെന്നു വരില്ല. മാത്രമല്ല ആ കാലഘട്ടത്തില്‍ അവര്‍ക്ക് അവരാഗ്രഹിക്കുന്ന പ്രായം എത്രകാലം വേണമെങ്കിലും നീട്ടിക്കൊണ്ടുപോകുവാനും കഴിയുമായിരുന്നു. ഉദാഹരണത്തിന് ഒരാള്‍ക്ക്‌ 16 വയസ്സ് നിലനിര്‍ത്തിക്കൊണ്ട് അയാളുടെ ഇച്ഛക്കനുസരിച്ച് 5000 മോ 10000 മോ വര്‍ഷങ്ങള്‍ ജീവിക്കാമായിരുന്നു എന്നര്‍ത്ഥം. മാത്രമല്ല അന്ന് സ്വാഭാവികമായ മരണം എന്നൊന്ന് ഇല്ലായിരുന്നുവത്രേ.

ആയിരമോ രണ്ടായിരമോ  വര്‍ഷം ജീവിച്ചശേഷം എല്ലാ ആഗ്രഹപൂര്‍ത്തിയും വന്നു കഴിയുമ്പോള്‍ ആ വ്യക്തി സ്വയം പ്രകൃതിയിലേക്ക് ലയിച്ചുചേരുകയായിരുന്നുവത്രേ. പിന്നീട് അയാളുടെ അവശിഷ്ടങ്ങളൊന്നും ബാക്കിയുണ്ടാവുകയുമില്ല. മാത്രമല്ല അവര്‍ക്ക് യാതോരുവിധത്തിലുമുള്ള രോഗങ്ങളും ഉണ്ടായിരുന്നുമില്ല. അങ്ങനെ രോഗങ്ങള്‍ വരാതിരിക്കാനും, ആയുസ്സ്‌ ഇച്ഛാനുസരണം നീട്ടിക്കൊണ്ടുപോകാനും, യൌവനം നിലനിര്‍ത്താനും അവര്‍ പലവിധ വിദ്യകളും ഉപയോഗിച്ചിരുന്നു. അതിലൊന്നാണ് റെയ്കി.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അറ്റ്‌ലാന്‍ന്റിയയിലും ലെമൂറിയയിലും താമസിച്ചിരുന്നവര്‍ വളരെ വ്യത്യസ്തങ്ങളായ രണ്ടു നക്ഷത്ര സമൂഹങ്ങളില്‍ നിന്നു വന്നവരായതിനാല്‍ അവര്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടാവുമായിരുന്നു.  രണ്ടുപേരും പരസ്പരം സമ്പൂര്‍ണ നാശത്തിലേക്കുള്ള പദ്ധതികള്‍ നിരന്തരമായി ചിന്തിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അണുശക്തി ( Atom Bomb ) ഉപയോഗിച്ചുള്ള അതി ഭീകരമായ ഒരു യുദ്ധം ഉണ്ടാവുകയും, അതിന്റെ ഫലമായി പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റുകയും ഭൂമി മുഴുവന്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു.

 ഈ പ്രളയം നാല് ദിവസം നീണ്ടുനിന്നതായാണ് പറയുന്നത് .  ഈ പ്രളയത്തോടുകൂടി അന്നത്തെ ജന വിഭാഗങ്ങളും സംസ്കാരങ്ങളും പൂര്‍ണമായും നശിച്ചുപോയി.  തെക്കേ അമേരിക്കയിലെ ചിലിയിലെ ആന്റാസ്‌ പര്‍വത നിരകളില്‍ കാണുന്ന പിരമിഡുകള്‍ക്ക്‌ അകത്തുള്ള  ലിഖിതങ്ങളില്‍നിന്നും, മെക്സിക്കോയിലും മറ്റുമുള്ള അസറ്റിക്കുകളുടെ (മായന്മാരുടെ ) ക്ഷേത്രാവശിഷ്ടങ്ങള്‍ക്കകത്തുള്ള കൊത്തുപനികളില്‍നിന്നും, ഈജിപ്തിലെ പിരമിഡുകള്‍ക്ക് അകത്തുള്ള ലിഖിതങ്ങളില്‍നിന്നും, തിബത്തിലെ ചില ഗുഹകള്‍ക്കുള്ളില്‍ കാണുന്ന ചില ശിലാലിഖിതങ്ങളില്‍ നിന്നും കിട്ടുന്ന നേരിയ അറിവ് മാത്രമാണ് ആ കാലഘട്ടങ്ങളെക്കുറിച്ച്  നമുക്ക് വെളിച്ചം പകരുന്ന സൂചനകള്‍.

അറ്റ്‌ലാ ന്റിയ വന്‍കര മുങ്ങിപ്പോയ പ്രദേശമാണ് ഇന്നത്തെ അറ്റ്ലാന്റിക് സമുദ്രം.  അതുകൊണ്ടുതന്നെ അറ്റ്‌ലാന്റി യയിലുണ്ടായിരുന്ന  ഏതോ ദുരൂഹമായ ഒരു ശക്തിവിശേഷത്തിന്റെ സാന്നിധ്യം കൊണ്ടാണ് അറ്റ്ലാന്റിക്  സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്ങിളില്‍  കപ്പലുകളും വിമാനങ്ങളും ഒരു അവശിഷ്ടം പോലും ബാക്കിവെക്കാതെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ഏതായാലും അങ്ങനെ ആ പ്രളയത്തോടെ  അതുവരെ യുള്ള എല്ലാ അറിവുകളോടുമൊപ്പം റെയ്കിയെക്കുറിച്ചുള്ള അറിവും  ഈ ഭൂമുഖത്തുനിന്ന് ഇല്ലാതായി.

നാല് ദിവസത്തെ പ്രളയത്തിനുശേഷം ജലം പുറകോട്ടു വലിഞ്ഞപ്പോള്‍ ഭൂമി ഇന്നത്തെ നിലയിലാണ് പുറത്തേക്ക്വന്നത്; അതായത് ഇന്നത്തെ വന്‍കരകളുടെ രൂപത്തില്‍.  പിന്നീട് (ഒരുപക്ഷെ ഡാര്‍വിന്റെ സിദ്ധാന്തം ശരിയാണെങ്കില്‍ ) ഭൂമിയില്‍ ജീവനും ക്രമേണ   മനുഷ്യനും തിരിച്ചുവരികയും സംസ്കാരം ഉടലെടുക്കുകയും ചെയ്തപ്പോള്‍ ശ്രീ ബുദ്ധനിലൂടെ രേയ്കിയെക്കുരിച്ച്ചുള്ള അറിവും ഭൂമിയില്‍ തിരിച്ചെത്തി.  അന്നു, ശ്രീ ബുദ്ധന്റെ കാലഘട്ടത്തില്‍ ‘Budha way of Reiki’ എന്ന ഒരു ചികില്‍സാ സമ്പ്രദായം തന്നെ നിലവിലുണ്ടായിരുന്നു.  എന്നാല്‍ ശ്രീബുദ്ധന്‍ രേയ്കിയെക്കുരിച്ച്ചുള്ള തന്റെ അറിവുകള്‍ പൂര്‍ണമായ തോതില്‍ എഴുതിവക്കുകയുണ്ടായില്ല. അറിവുകള്‍ പലതും ശിഷ്യന്മാരിലേക്ക് വായ്മോഴിയായാണ് പാര്ന്നുനല്കിയിരുന്നത്. അതുകൊണ്ട് ബുദ്ധന്റെ കാലശേഷം ഏതാനും തലമുറകള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ രേയ്കിയെക്കുരിച്ച്ചുള്ള അറിവ് നേരത്തു നേരത്ത് വരികയും ഒടുവില്‍ അത് ഉപയോഗശുന്യമായ വിടത്തില്‍ അവ്യക്തമാവുകയും ചെയ്തു. അങ്ങനെ ഒരിക്കല്‍ക്കൂടെ ഈ അറിവ് മനുഷ്യവംശത്തിന് നഷ്ടമായി.

പിന്നീട്, ആധുനികകാലത്തു റെയ്കി ഭൂമിയിലേക്ക്‌ തിരിച്ചെത്തുന്നത് ജപ്പാന്‍കാരനായ ഡോ.മിഖാവോ ഉസുയിയിലൂടെയാണ്. ഇത് മാത്രമാണ് രേയ്കിയും ജപ്പാനുമായുള്ള ബന്ധം. അതുകൊണ്ടാണ് രേയ്കിയുടെ ഉത്ഭവം ജപ്പാനില്‍ നിന്നാണെന്ന് പറയുന്നത് ശരിയല്ല എന്ന് ഞാന്‍ വിവക്ഷിക്കുന്നത്. കാരണം, റെയ്കി എന്നത് ഒരു പ്രാപഞ്ചിക  പ്രതിഭാസമാണ് (Universal Phenomenon ). അത് എതെങ്കിലും ദേശത്തിന്‍റെയോ  മതത്തിന്റെയോ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങുന്നതല്ല. അതുകൊണ്ടുതന്നെ റെയ്കി സ്ത്രീപുരുഷ ഭേദമന്യേ ഏതു  ദേശക്കാര്‍ക്കും , ഏതു മതസ്ഥര്‍ക്കും , ഏതു  പ്രായക്കാര്‍ക്കും പഠിക്കാവുന്ന ഒരു വിദ്യയാണ് .

ഇനി, ഡോ.മിഖാവോ ഉസുയിയിലൂടെ റെയ്കി എങ്ങനെ ഭൂമിയില്‍ തിരിച്ചെത്തി എന്ന കഥ മറ്റൊരു ലേഖനമായി എഴുതാം .

C.M.Suresh Kumar
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: