ഞാന്‍ റെയ്കി മാസ്റ്റര്‍ ആയ കഥ

ഞാന്‍ റെയ്കി മാസ്റ്റര്‍ ആയ കഥ
Written by Administrator    Sunday, 06 November 2011 07:42 PDF Print E-mail


സി.എം സുരേഷ്കുമാര്‍


പാലക്കാട്‌ ജില്ലയിലെ ഒരു കര്‍ഷകകുടുംബത്തിലാണ് ഞാന്‍  ജനിച്ചത്‌. വളരെ കുഞ്ഞുനാള്‍ മുതല്‍, അതായത്‌ ഏകദേശം 6 വയസു മുതല്‍, മുത്തശ്ശനില്‍ നിന്ന് ആയുധാഭ്യസങ്ങള്‍ പഠിച്ച ഞാന്‍ 33 വയസ്സാകുമ്പോഴേക്കും കേരള സ്റ്റേറ്റ് റൈഫിള്‍ ഷൂട്ടിംഗ് ടീമിന്റെ ക്യാപ്ടനും കോച്ചും ആയിത്തീര്‍ന്നു  . 1975 നും 2000 നും ഇടയില്‍ 12ല്‍ കൂടുതല്‍ തവണ കേരള സ്റ്റേറ്റ് റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കിയത് കൂടാതെ, വിവിധ കാലഘട്ടങ്ങളില്‍ തമിഴ്നാട്, കര്ണാടക എന്നീ സംസ്ഥാനങ്ങളുടെ ചാമ്പ്യന്‍ പദവിയും എനിക്ക് ലഭിച്ചിട്ടുണ്ട്. റൈഫിള്‍ ഷൂട്ടിംഗ് കൂടാതെ ഫോട്ടോഗ്രാഫി, ഇന്റര്നാ‍ഷണല്‍ റേഡിയോ ലിസണിങ്ങ്, ഹാം റേഡിയോ അഥവാ അമേച്വര്‍ വയര്‍ലെസ്‌ എന്നിങ്ങനെ നിരവധി ഹോബികളും എനിക്കുണ്ടായിരുന്നു.

ഇന്ത്യാ ഗവണ്മെന്റിന്റെ അമേച്വര്‍ വയര്‍ലെസ്സ്‌ ലൈസന്സ് എനിക്കുള്ളതുകൊണ്ട് വീട്ടിലിരുന്നുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെയുള്ള സുഹൃത്തുക്കളുമായി വയര്‍സിലൂടെ ദീര്ഘനേരം സൌജന്യമായി സംസാരിച്ചിരിക്കുമായിരുന്നു.  ഞാനീ പറയുന്നത് 1990 കാലഘട്ടങ്ങളെക്കുറിച്ചാണ്. അന്ന് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മറ്റും വിപുലമായ രീതിയില്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല.

അങ്ങനെയിരിക്കെ 1999 ല്‍ ഒരു ദിവസം ഞാന്‍ വയര്‍ലെസ്‌ സെറ്റിന്റെ മുന്നിലിരുന്നു കൊണ്ട് കോട്ടയത്തും കൊല്ലത്തുമുള്ള എന്റെ രണ്ടു സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ കൊല്ലത്തിലെ സുഹൃത്തിന് ഭയങ്കര തലവേദന ആണെന്നും അതുകൊണ്ട് അയാളുടെ വയര്‍ലെസ്‌ സെറ്റ്‌ കുറച്ചുനേരത്തേക്ക് ഓഫാക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ഇതുകേട്ട കോട്ടയത്തെ സുഹൃത്ത്‌ ‘കുറച്ചു നേരത്തേക്ക് വയര്‍ലെസ്‌ സെറ്റ്‌ ഒഫാക്കണ്ട’ എന്ന് കൊല്ലത്തുള്ളയാളോട് പറഞ്ഞു. തനിക്ക് റെയ്കി എന്ന ചികില്സാ‌ സമ്പ്രദായം അറിയുമെന്നും അതുകൊണ്ട് കോട്ടയത്തില്‍ നിന്നുകൊണ്ട്തന്നെ കൊല്ലത്തുള്ളയാളുടെ തലവേദനക്ക് ചികല്സിക്കാനാവുമെന്നും പറഞ്ഞു !  തുടര്ന്ന്  വയര്‍ലെസ്സിലൂടെതന്നെ കുറെ നിര്ദേ്ശങ്ങള്‍ കൊടുക്കുന്നതും കേട്ടു. ഏകദേശം 10 മിനിറ്റു കഴിഞ്ഞപ്പോഴേക്കും കൊല്ലത്തുകാരന്റെ തലവേദന ഗണ്യമായമായരീതിയില്‍ കുറഞ്ഞതായും പിന്നീട് അത് പൂര്ണമായും സുഖപ്പെട്ടതായും എനിക്ക് അറിയാന്‍ കഴിഞ്ഞു.
അങ്ങനെ ആ ദിവസമാണ് ഞാന്‍ ‘റെയ്കി’ എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത്. ഒരാള്‍ കോട്ടയത്തിരുന്നുകൊണ്ട് കൊല്ലത്തുള്ളയാളുടെ തലവേദന മാറ്റുന്നതിന് വയര്‍ലെസ്സിലൂടെ ഞാന്‍ സാക്ഷിയാണ് !  എന്നിട്ടുപോലും  ആദ്യമൊന്നും എനിക്ക് ഇത് ഉള്‍ക്കൊള്ളാനോ  വിശ്വസിക്കാനോ കഴിഞ്ഞിരുന്നില്ല. പിന്നീട് മാസങ്ങള്‍ക്കു ശേഷം ഈ രണ്ടു വ്യക്തികളെയും നേരില്‍ കാണാന്‍ ഇടവന്നപ്പോളാണ് നടന്നത് പൂര്‍ണമായും സത്യമാണെന്ന് എനിക്ക് തികച്ചും ബോധ്യമായത്. പിന്നീടങ്ങോട്ടു റെയ്കി പഠിക്കാനായി  ഒരു ഗുരുവിനെ അന്വേഷിച്ചു നടക്കുകയായിരുന്നു.

ഒടുവില്‍ പത്രപരസ്യങ്ങളിലൂടെയാണ് ഞാന്‍ എന്റെ ഗുരുവിനെ കണ്ടെത്തിയത്. അവിസ്മരണീയമാണ് ആദ്യത്തെ കൂടിക്കാഴ്ച്ച. കഴിഞ്ഞ 25 വര്‍ഷമായി റൈഫിള്‍ ഷൂട്ടിംഗ് രംഗത്ത്‌ തുടര്ച്ചയായി നേടിയ വിജയങ്ങള്‍ എന്നില്‍ വളരെ വലിയ തോതിലുള്ള അഹങ്കാരം (ego) ജനിപ്പിച്ചിരുന്നു.  ഗുരുവിനെ കണ്ട മാത്രയില്‍ത്തന്നെ എന്റെ അഹങ്കാരത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ മഞ്ഞുപോലെ ഉരുകിപ്പോയി !

തിബത്തില്‍ ഒരു പഴംചൊല്ലുണ്ട്: ‘When the Student is ready, the Guru will manifest’ ( അര്ഥം: ശിഷ്യന്‍ തയ്യാറാണെങ്കില്‍ ഗുരു താനേ എത്തിക്കോളും ! ) ഇതുപോലെയാണ് എനിക്ക് എന്റെ ഗുരുവിനെ കിട്ടിയത്‌ എന്നു തോന്നുന്നു !

അങ്ങനെ ഈ ഗുരുവില്‍ നിന്ന് ഞാന്‍ റെയ്കി ചികിത്സാ സമ്പ്രദായം അഭ്യസിച്ചു. ഇത് കൂടാതെ ഇതേ ഗുരുവില്‍ നിന്നുതന്നെ, പല കാലഘട്ടങ്ങളിലായി, മറ്റു അനേകം ചികില്സാ സമ്പ്രദായങ്ങളും ധ്യാന മാര്ഗ്ങ്ങളും പഠിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. ക്രിസ്ടല്‍ ഹീലിംഗ് (Using the power of crystals),  മാഗ്നിഫൈഡ് ഹീലിംഗ് (Magnified Healing of the God Most High of the Universe) , മഹാത്മാ എനര്‍ജി ഹീലിംഗ് (Mahatma Energy Healing of ‘ THE I AM PRESENCE’)  ,  പ്ലാടിനം റേയ്സ് (ആണ്ട്രോമെഡോ ഗാലക്സി അഥവാ നക്ഷത്ര സമൂഹത്തില്‍ നിന്നും വരുന്ന ദുരൂഹവും അതിശക്തവുമായ രശ്മികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ചികില്‍സാ സമ്പ്രദായം) , പെന്ഡുലം ഡവുസിംഗ് ( Pendulum Dowsing —- പെന്ഡുലം ഉപയോഗിച്ചുകൊണ്ടുള്ള പ്രവചനങ്ങള്‍), ടാരോ കാര്‍ഡ്‌ പ്രവചനങ്ങള്‍ ( Tarot Card Reading Predictions ), കളര്‍ തെറാപ്പി ( Using the Power of Colours ),   ക്രിയേടിവ് വിഷ്വലൈസേഷന്‍ ടെക്നിക്സ് (Creative Visualization Techniques ) ,  മാന്ത്രിക ഉപാസന എന്നിങ്ങനെ അനേകം വിദ്യകള്‍ അവരില്‍നിന്ന്‍ ഞാന്‍ അഭ്യസിച്ചു.

കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ , രോഗികളും പ്രശ്ന ബാധിതരുമായ 2000 ത്തോളം പേര്‍ക്ക് ചികില്സ‍ നല്‍കുവാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവരില്‍ എണ്പ‍ത്‌ ശതമാനത്തിലധികം പേര്ക്കും ആശ്വാസം ലഭിച്ചിട്ടുമുണ്ട്.
ഇതേ കാലയളവില്‍ത്തന്നെ ഏകദേശം 500 ഓളം പേര്ക്ക് റെയ്കി മുതലായ വിദ്യകള്‍ പലതും പഠിപ്പിക്കുവാനും എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഇവരില്‍ പലരും ഇപ്പോള്‍ നല്ല രീതിയില്‍ ചികില്സകള്‍ നടത്തിവരുന്നുണ്ട്.  ഇവരില്‍ ചിലരൊക്കെ മാസ്റ്റര്‍മാര്‍   ആവുകയും ചെയ്തു.

Mobile:   (+91) 808 606 9000.
Advertisements

About ayurarogyasaukhyam

C.M.Suresh Kumar is the most famous Reiki Master in Kerala, India. His video clippings in the Youtube is also very popular. This Spiritual Master conducts classes on various ancient Meditation techniques of India. He also teaches all levels of Reiki, Crystal Healing, Pyramid Healing, Magnified Healing, Mahatma Healing (the I AM Presence), Tarot Card Reading Predictions, Pendulum Dowsind and Numerology.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: